വിപണിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധം: അദാനി വിവാദത്തിനിടെ സെബി

SEBI-1248
ഫയൽചിത്രം.
SHARE

മുംബൈ ∙ വിപണിയുടെ കാര്യക്ഷമവും സുഗമവുമായ പ്രവർത്തനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഓഹരി വിപണ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് ഇടമില്ലെന്നും, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സെബി വ്യക്തമാക്കി. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, നിക്ഷേപകരുടെ ആശങ്ക അകറ്റുന്ന പ്രസ്താവനയുമായി സെബി രംഗത്തെത്തിയത്.

‘കഴിഞ്ഞയാഴ്ച, ഒരു വൻകിട വ്യവസായ ഗ്രൂപ്പിന്റെ ഓഹരി വിലകളിലുണ്ടായ അസാധാരണമായ ചാഞ്ചാട്ടം ശ്രദ്ധയിൽപ്പെട്ട’തായി സെബി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, അദാനി ഗ്രൂപ്പിന്റെ പേരെടുത്തു പറയാതെയായിരുന്നു സെബിയുടെ വാക്കുകൾ. വിപണിയുടെ ചിട്ടയായ പ്രവർത്തനം ഉറപ്പാക്കുമെന്ന വാഗ്ദാനവും സെബി നൽകിയിട്ടുണ്ട്.

യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. അനുബന്ധ ഓഹരി വിൽപനയ്ക്കു (എഫ്പിഒ) തൊട്ടു മുൻപ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അപേക്ഷകൾ വളരെ കുറവായിരുന്നു. എന്നാൽ, അവസാന ദിവസം വൻകിട സ്ഥാപനങ്ങൾ രക്ഷയ്ക്കെത്തിയതോടെ അപേക്ഷ 1.12 മടങ്ങായി. എന്നാൽ തിങ്കളാഴ്ച അവസാനിച്ച എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ രക്ഷപ്പെടുത്തിയിട്ടും ഉപേക്ഷിച്ചത് സംശയങ്ങളുണർത്തി.

Read Also: ബജറ്റിനെതിരെ തീപാറുന്ന സമര പരമ്പര, കോൺഗ്രസ് ഇനി ഹർത്താലിനില്ല: സുധാകരൻ

അതേസമയം, അസാധാരണ സാഹചര്യവും ഓഹരി വിലയിലെ വൻ ചാഞ്ചാട്ടവും മൂലമാണ് അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) ഉപേക്ഷിച്ചതെന്ന് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി വിശദീകരിച്ചിരുന്നു. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണെന്നും ആസ്തിനില ഭദ്രവും ബാലൻസ് ഷീറ്റ് ആരോഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് ലഭിക്കുന്നതിനോ കടം തിരിച്ചടവിലോ പ്രശ്നങ്ങളൊന്നുമില്ല. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അറിയിച്ചു. ഓഹരിവില സ്ഥിരതയാർജിച്ച ശേഷം എഫ്പിഒ പുനരാലോചിക്കുമെന്നും പറഞ്ഞു.

English Summary: 'Committed to ensuring market integrity, measures in place to address volatility: SEBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS