ADVERTISEMENT

തിരുവനന്തപുരം∙ എംസി റോഡിൽ കിളിമാനൂർ ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴക്കൂട്ടം സ്വദേശി അനൂപ് എം.നായർ (32) മരിച്ചു. പരുത്തിപ്പാറ സ്വദേശികളായ അമ്മയെയും മകളെയും ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. 

Read also: കാലാവസ്ഥ പഠിക്കാനാണ് ബലൂണെന്ന് ചൈന; വെടിവച്ച് യുഎസ്, ഇനി ‘പഠിക്കും’– വിഡിയോ

തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർ ദിശയിൽ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പരുത്തിപ്പാറയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കാർ യാത്രികർ.

English Summary: Accident death, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com