ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്തേക്കു വീണു: ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Mail This Article
×
നെടുങ്കണ്ടം (ഇടുക്കി) ∙ തടി കയറ്റുന്നതിനിടെ വീണു പരുക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട് വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
ദേഹത്തേക്ക് തടി വീണു പരുക്കേറ്റ അജയനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ. സബിത. മക്കൾ. അർജുൻ, ആദിത്യൻ.
English Summary: Accident While Loading Timber in Lorry: One Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.