ADVERTISEMENT

കൊച്ചി∙ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിനു ബിജെപി തുടക്കമിടുകയാണെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിങ്കളാഴ്ച എല്ലാ ബൂത്ത് തലത്തിലും പന്തംകൊളുത്തി പ്രകടനം നടത്തും. 9ന് എല്ലാ കലക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കും.

കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.

Read more: പരിഷ്കരണം നടപ്പായില്ല, കേരളത്തിന് 25,000 കോടി നഷ്ടം; ജനങ്ങളെ പിഴിഞ്ഞൂറ്റി സർക്കാർ

കേന്ദ്ര പദ്ധതികളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ പദയാത്രകളും ഗൃഹസമ്പർക്ക പരിപാടികളും നടത്തും. നികുതിഭാരം അടിച്ചേൽപ്പിക്കുന്നതിനു കേന്ദ്രത്തെ കുറ്റംപറയുന്ന സംസ്ഥാന ധനമന്ത്രി കേരളത്തിനു യുപിഎ ഭരണകാലത്തും മോദി സർക്കാരിന്റെ കാലത്തും ലഭിച്ച നികുതിവിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടാൻ ധൈര്യം കാണിക്കണം. പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവും കുറവു വിലയുള്ള രാജ്യം ഇന്ത്യയാണ്.

Read also: കാലാവസ്ഥ പഠിക്കാനാണ് ബലൂണെന്ന് ചൈന; വെടിവച്ച് യുഎസ്, ഇനി ‘പഠിക്കും’– വിഡിയോ

സംസ്ഥാനത്തെ വിനാശത്തിലേക്കു നയിക്കുകയാണു സിപിഎം. സംസ്ഥാന സർക്കാരിനു വായ്പ നൽകാൻ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും തയാറാകരുത്, അത് ആത്മഹത്യാപരമാകും. പി.ടി.ഉഷയുടെ അത്‌ലറ്റിക്സ് സ്കൂളിനെതിരായ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നു സിപിഎം പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകണം. ഉഷയെ ദ്രോഹിച്ചാൽ ജനം നോക്കിനിൽക്കുമെന്നു കരുതരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: BJP to start strong protest against Kerala Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com