വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.
HIGHLIGHTS
- ചന്ദ്രശേഖരൻ കേസിൽ സഭയിൽ സിപിഎം എംഎൽഎ തെറ്റിദ്ധാരണ പരത്തി; സിപിഐയുടെ പി.ബാലചന്ദ്രന്റെ പരാമർശവും അനുചിതം
- മുസ്‌ലിം ലീഗിന് തീവ്രവാദ സംഘടനാബന്ധം, സഖ്യനീക്കം ഇടതുചിന്താഗതിക്കാരെ അകറ്റും
- കാനം രാജേന്ദ്രനുമായി നല്ല ബന്ധം; സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയെന്ന പ്രചാരണം തെറ്റ്
- 75 എന്ന പ്രായപരിധി നടപ്പാക്കിയപ്പോൾ പിശക് സംഭവിച്ചു
- എൽഡിഎഫിൽ മന്ത്രി രാജനെ ഉൾപ്പെടുത്തിയിട്ടില്ല’