ADVERTISEMENT

കോഴിക്കോട്∙ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ ഭൂമിയിൽ അനധികൃത നിർമാണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ തള്ളി കായിക മന്ത്രി വി. അബ്ദുറഹിമാനും പനങ്ങാട് പഞ്ചായത്ത് അധികൃതരും. ഉഷ സ്കൂളിനെതിരെ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രാദേശിക വിഷയം മാത്രമാണ്. ഇതൊന്നും ഡല്‍ഹിയില്‍ പോയി പറയേണ്ടതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: കാർഗിൽ ആക്രമിച്ചത് ഷരീഫ് അറിയാതെ: അടക്കി വാണു, അടിതെറ്റി വീണ് മുഷറഫ്

പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെന്നാണ് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ജലജീവന്‍ മിഷന്റെ പൈപ്പിടൽ പ്രവൃത്തി മാത്രമാണ് നടന്നതെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.

അതേസമയം, ഉഷ സ്കൂളിനെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പരാതി ലഭിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രതിപക്ഷമുള്‍പ്പെടെ കാത്തിരിക്കുന്നത്. സ്കൂളിനു സമീപത്തു കൂടിയുള്ള വഴി ലേഡീസ് ഹോസ്റ്റലിനു ഭീഷണിയാണെന്ന് ഉഷ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

English Summary: Sports minister denies PT Usha's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com