സ്വർണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

Pandalam DYFI - BJP Clash (Video grab - Manorama News)
ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ (Screengrab: Manorama News)
SHARE

പത്തനംതിട്ട∙ പന്തളം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ ബാങ്കിനു മുന്നിൽ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡിവൈഎഫ്ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തു സമരം തുടരുന്നു.

Read Also: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100ൽ ഏറെപ്പേർ മരിച്ചു

ആരോപണവിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫ്, ബിജെപി നേതാക്കളുടെ ആവശ്യം.സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. എന്നാൽ, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞിരുന്നു.

English Summary: Allegation of fraud in Pandalam co operative Bank in pawn gold; Dyfi-BJP clash in Panthalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS