ADVERTISEMENT

ഇസ്താംബുൾ∙ തുടർ ഭൂചലനത്തിൽ നടുങ്ങി തുർക്കിയും സിറിയയും. 24 മണിക്കൂറിനിടെ തീവ്രതയേറിയ മൂന്നു ഭൂകമ്പങ്ങളാണുണ്ടായത്. വൻകെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് നിലം പതിക്കുന്നതുൾപ്പെടെയുള്ള ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റവരുടെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭൂചലനത്തെത്തുടര്‍ന്ന് തുര്‍ക്കി നഗരങ്ങളായ സാന്‍ലി ഉര്‍ഫയിലും ഒസ്മാനിയയിലും മാത്രം അമ്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായാണ് കണക്ക്. സാന്‍ലി ഉര്‍ഫയില്‍ ബഹുനില കെട്ടിടം തകര്‍ന്നു തരിപ്പണമാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന് പിന്നാലെ റോഡുകൾ വിണ്ടുകീറിയതും ദൃശ്യങ്ങളില്‍ കാണാം. കെട്ടിടാവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 

ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ഡോക്ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിനാവശ്യമായ വസ്തുക്കളും അയയ്ക്കും. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെത്തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയയ്ക്കുന്നത്.

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2300 കടന്നു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ എത്രത്തോളം ഉയരുമെന്നും ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്നും കണക്കുക കൂട്ടാൻ സാധിക്കാത്ത സാഹചര്യമാണ്. 

English Summary: Building collapsing after Turkey quake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com