ADVERTISEMENT

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ല. സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി വായിച്ചു. ഗണേഷ് കുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

നേരത്തെ, നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ ഗണേഷ് കുമാർ പത്തനാപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. ഭരണപക്ഷ എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു.

‘‘കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്’’ – രോഷത്തോടെ ഗണേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗത്തിൽ ഉണ്ടായിരുന്നില്ല.

English Summary: CM Pinarayi Vijayan Slams KB Ganesh Kumar MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com