ADVERTISEMENT

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഈ മാസം 10നു സിംഗപ്പൂരിൽ നിന്നു ഡൽഹിയിൽ തിരിച്ചെത്തും. വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സിംഗപ്പൂരിൽ മകൾ രോഹിണി ആചാര്യയുടെ വസതിയിൽ വിശ്രമത്തിലാണ് ലാലു. മകൾ രോഹിണി ആചാര്യയാണ് ലാലുവിനു വൃക്ക നൽകിയത്. 

മൂത്ത മകൾ മിസ ഭാരതിയും ലാലുവിനൊപ്പം സിംഗപ്പൂരിലുണ്ട്. പത്തിനു ഡൽഹിയിലെത്തുന്ന ലാലു പ്രസാദ് യാദവ് മകൾ മിസ ഭാരതിയുടെ വസതിയിൽ താമസിക്കും. ലാലു പ്രസാദ് യാദവിന്റെ ആയുരാരോഗ്യത്തിനായി മകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് വസതിയിൽ ഭാഗവത പാരായണം നടത്തുന്നുണ്ട്. 

English Summary: Lalu Yadav to return from Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com