ADVERTISEMENT

ന്യൂഡൽഹി∙ അദാനി വിഷയത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിഷേധം തുടർന്നതോടെ പാർലമെന്റ് തുടർച്ചയായ മൂന്നാം ദിവസവും തടസപ്പെട്ടു. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 ന് വീണ്ടും സമ്മേളനം ആരംഭിക്കും.

Read Also: ഇന്ധന സെസ്: യൂത്ത് കോൺഗ്രസ് പ്രതിഷേധം; നിയമസഭയ്ക്ക് മുന്നിൽ വാഹനം കത്തിച്ചു 

രാവിലെ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്നു. തുടർന്ന് ഗാന്ധി പ്രതിമയ്ക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ഇരുസഭകളിലും ചർച്ച ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സഭ ആരംഭിച്ചപ്പോൾ തന്നെ വിഷയം ഉന്നയിച്ചെങ്കിലും ചർച്ചയ്ക്ക് അനുമതി ലഭിച്ചില്ല. പാർലമെന്റ് നടപടികളുമായി സഹകരിക്കാൻ തയാറാണെന്നും എന്നാൽ അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ജനഹിതമനുസരിച്ച് പെരുമാറണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആവശ്യപ്പെട്ടു.

English Summary: Budget Session LIVE: Parliament Adjourned For The Day Amid Sloganeering For Probe Into Adani Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com