യൂത്ത് ലീഗ് മാർച്ച്: പി.കെ. ഫിറോസിന് ഉപാധികളോടെ ജാമ്യം

pk-firoz
പി.കെ. ഫിറോസ്
SHARE

തിരുവനന്തപുരം∙ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഉപാധികളോടെ ജാമ്യം നൽകിയത്. രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് ഫിറോസ് അടക്കമുള്ളവരെ റിമാൻഡ് ചെയ്തത്.

ജനുവരി 18നാണ് യൂത്ത് ലീഗ് മാർച്ച് നടന്നത്. ജനുവരി 23ന് ജാഥ നടത്തൽ, പൊലീസിനെ ആക്രമിക്കൽ, സ്വകാര്യ മുതൽ നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഫിറോസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് 14 ദിവസത്തെ റിമാൻഡിനുശേഷം ഫിറോസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.

English Summary: Bail for P.K Firoz in Youth league march protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS