ബെംഗളൂരു∙ ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച എസ്‌യുവി നിയന്ത്രണം വിട്ട് പാഞ്ഞു കയറി ബെംഗളൂരുവില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്കു പരുക്കേറ്റു. ഡ്രൈവര്‍ മോഹനെ അറസ്റ്റ് ചെയ്തു. ബിജെപി എംഎല്‍എ ഹര്‍ത്താലു ഹാലപ്പയുടെ സ്റ്റിക്കര്‍ പതിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
Read Also; തുർക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു; 20,000 കടക്കുമെന്ന് വിലയിരുത്തൽ
സിഗ്നലില്‍ വച്ച് ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്‌സിലേറ്ററില്‍ ചവിട്ടിയതാണ് നിയന്ത്രണം വിടാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. എംഎല്‍എയുടെ മകള്‍ സുഷ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവും മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഡ്രൈവര്‍ മോഹന്‍ മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: Car with BJP MLA sticker rams vehicles in Bengaluru