ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ഇന്ധന സെസില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സെസ് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ പ്രതിഷേധമില്ലെന്നും രാഷ്ട്രീയമായ പ്രതിഷേധം മാത്രമാണുള്ളതെന്നും നേതാക്കള്‍ വിലയിരുത്തി. സെസ് കുറയ്ക്കുന്നത് യുഡിഎഫിന് രാഷ്ട്രീയ വിജയമാകുമെന്ന അഭിപ്രായവും എല്‍ഡിഎഫില്‍ ഉയര്‍ന്നു.

kottayam-congress-protest
കോട്ടയം കലക്ടറേറ്റിലേയ്ക്ക് കോൺഗ്രസ് മാർച്ച് എത്തിയപ്പോൾ. ചിത്രം: റിജോ ജോസഫ് ∙ മനോരമ

അതേസമയം, ഇന്ധന സെസിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. നിയമസഭാ കവാടത്തിനു മുന്നിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവർ സത്യഗ്രഹം നടത്തുകയാണ്. ‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് എംഎൽഎമാരുടെ സമരം. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകളിലും നേതാക്കൾ പ്രതിഷേധിക്കുകയാണ്. 

English Summary: Govt will not withdraw fuel cess, Says CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com