ADVERTISEMENT

പട്ന ∙ ജനതാദൾ (യു) എംഎൽസി രാധാചരൺ സാഹയുടെ വസതികളിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ജെഡിയു ബിഹാർ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് രാധാചരൺ സാഹ. ഇദ്ദേഹത്തിന്റെ സഹായികളുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

പട്ന, ആറ എന്നിവിടങ്ങളിലെ വസതികൾ, ഹോട്ടൽ, റിസോർട്ട് തുടങ്ങിയ ഇടങ്ങളിലായിരുന്നു റെയ്ഡ്. രാഷ്ട്രീയത്തിലിറങ്ങിയശേഷം രാധാചരൺ സാഹ വൻതോതിൽ സ്വത്തു സമ്പാദനം നടത്തിയെന്നാണു കേസ്. ആർജെഡിയിൽനിന്നാണ് സാഹ ജെഡിയുവിലെത്തിയത്.

എൺപതുകളിൽ ആറ റെയിൽവേ സ്റ്റേഷനു സമീപം ചെറിയൊരു മിഠായിക്കട നടത്തിയിരുന്ന രാധാചരൺ സാഹ ഇന്നു ഹോട്ടലുകളും റിസോട്ടുകളുമായി ആറ ജില്ലയിലെ പ്രമുഖ ബിസിനസുകാരനായി വളർന്നിട്ടുണ്ട്.

English Summary: Income Tax Department raids on several places of JDU MLC Radha Charan Sah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com