ലൈംഗികപീഡനം, ഭീഷണി, പണം തട്ടല്‍; കബഡി പരിശീലകനെതിരെ ദേശീയ വനിതാ താരം

del-rape-2-col
SHARE

ന്യൂഡൽഹി∙ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ വനിതാതാരത്തെ പരിശീലകന്‍ ബലാല്‍സംഗം ചെയ്തെന്ന് പരാതി. പരിശീലകനായ ജോഗീന്ദര്‍ സിങ് ദലാലിനെതിരെ ബാബാ ഹരിദാസ് നഗര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോഗീന്ദര്‍ സിങ്ങ് ഒളിവിലാണ്. 2015ല്‍ വെസ്റ്റ് ഡല്‍ഹിയിലെ കബഡി പരിശീലനകേന്ദ്രത്തില്‍ വച്ച് ജോഗീന്ദര്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. 

മല്‍സരങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവന്‍ ഭയപ്പെടുത്തി തട്ടിയെടുത്തു. ഭീഷണിക്ക് വഴങ്ങി 43.5 ലക്ഷം രൂപ പരിശീലകന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കി. രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായ ശേഷവും ജോഗീന്ദര്‍ സിങ് സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി തുടര്‍ന്നുവെന്നും പരാതിക്കാരി മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. ബലാല്‍സംഗം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് ദ്വാര്‍ക ഡിസിപി ഹര്‍ഷ്‍വര്‍ധന്‍ പറഞ്ഞു.

English Summary: International kabaddi medallist accuses coach of rape, extortion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS