കഴിഞ്ഞവർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ; എറണാകുളം മുന്നിൽ

kerala-tourism
ഫയൽചിത്രം.
SHARE

തിരുവനന്തപുരം∙  ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം കൈവരിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കോവിഡിനു മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു.

Read Also: ‘വാട്ടർ അതോറിറ്റിക്ക് നഷ്ടം 4911.42 കോടിരൂപ; നിരക്കു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല’

2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്.

English Summary: Kerala achieves record in arrival of domestic tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS