മംഗളൂരു നഴ്സിങ് കോളജിൽ ഭക്ഷ്യവിഷബാധ; 137 വിദ്യാർഥികൾ ആശുപത്രിയിൽ

food-poisoning-mangaluru
ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (എഎൻഐ ചിത്രം)
SHARE

മംഗളൂരു∙ മംഗളൂരു ശക്തി നഗറിലെ നഴ്സിങ് കോളജിൽ 137 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസ്സിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയിൽ ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് തലവേദനയും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടുതുടങ്ങി. പുലർച്ചെ 2ഓടെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിയാണ് വിദ്യാർഥികളുടെ മാതാപിതാക്കളെ കോളജ് അധികൃതർ അറിയിച്ചത്. പൊലീസ് കമ്മിഷണർ എൻ. ശശി കുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ കണ്ടു. മാതാപിതാക്കളുടെ അഭ്യർത്ഥന പ്രകാരമാണ് കുട്ടികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

Read Also: വിക്ടോറിയ ഗൗരിക്ക് എതിരായ ഹർജി: സുപ്രീം കോടതിയിൽ ആശയക്കുഴപ്പം

52 വിദ്യാർഥികളെ എ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കെഎംഎസി ജ്യോതിയിൽ18, യുനിറ്റി ഹോസ്പിറ്റൽ 14, സിറ്റി ഹോസ്പിറ്റൽ 8, മംഗല ഹോസ്പിറ്റൽ 3, എഫ്.ആർ മുല്ലേഴ്സ് ഹോസ്പിറ്റൽ 2 പേരും ചികിത്സതേടി.

English Summary: students hospitalised due to food poisoning in Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS