ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹം തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കുന്ന കോൺഗ്രസ്, സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകളിലും പ്രതിഷേധിക്കും. നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് ചെയ്യും. ഇതിനെ തുടർന്ന് മേഖലയിൽ സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

shafi-parambil-mla-strike
ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.

സെസ് കൂടാതെ വെള്ളക്കര വര്‍ധനയും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തില്‍ സമരം തുടരുന്നത്. തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാൽ ഇന്ന് സഭാനടപടികളുമായി ഇവർ സഹകരിക്കില്ല. സമരക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവും സഹപ്രവർത്തകരും എത്തിയിരുന്നു. ഇതിനിടെ, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത് കൗതുകമായി.

ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്നു
ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്നു

English Summary: Opposition to raise water tax in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com