ADVERTISEMENT

കൊച്ചി∙ കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറെന്ന് നിഗമനം. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിൽ രണ്ട് വിഷയങ്ങളിലും അനിൽകുമാർ ഇടപെട്ടതിന്റെ വിവരങ്ങൾ ലഭിച്ചു. അനിൽകുമാറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. കുട്ടിയെ ഇപ്പോൾ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ ദത്ത് നടപടികളിലേക്ക് കടക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി സമിതി വ്യക്തമാക്കി. പെൺകുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജില്‍ തന്നെയെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെണ്‍കുട്ടിയുടെ ജനനം. സെപ്റ്റംബര്‍ ആറിനാണ് കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത്. 

Read Also: നോക്കിനിൽക്കെ നിലംപൊത്തി കൂറ്റൻ കെട്ടിടം; തുർക്കിയിലെ ഞെട്ടിക്കുന്ന ദൃശ്യം– വിഡിയോ

അതേസമയം, ജുഡീഷ്യൽ അന്വേഷണവും സൂപ്രണ്ടിന്റെ രാജിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അനിശ്ചിതകാല സത്യഗ്രഹ സമരവും ഇന്ന് ആരംഭിക്കും. 

English Summary: Police found more evidence against Anilkumar in fake birth certificate row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com