മൂന്നാർ∙ മൂന്നാറിൽ കാട്ടാന പടയപ്പ വീണ്ടും ഇറങ്ങി. കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി. രണ്ടാഴ്ച മുൻപ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലും രണ്ട് ഓട്ടോറിക്ഷകൾ പടയപ്പ തകർത്തിരുന്നു.
Read Also: ‘വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറില്ല; വീണ്ടെടുത്ത് പരിശോധിക്കും’
മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്. കൃഷി നശിപ്പിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
English Summary: Wild elephant Padayappa attack in munnar