തിരുവനന്തപുരം ∙ സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർഥികളെ പോടാ, പോടീ എന്ന് വിളിക്കരുതെന്ന് നിർദേശം. ഇത്തരം പ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. വിദ്യാർഥികൾക്കു മാതൃകയാവുംവിധം അധ്യാപകർ പെരുമാറണമെന്നതാണ് മാറ്റത്തിന്റെ കാരണമായി പറയുന്നത്.
അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്, വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നിങ്ങനെ നിര്‍ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്കുകൾ നടപ്പാക്കിയത്. അധ്യാപകരെ ടീച്ചർ എന്ന് മാത്രം വിളിക്കണമെന്ന് നേരത്തേ ബാലവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.
English Summary: Kerala will implement code of conduct in schools instructs education department