ലക്നൗ ∙ ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോടതിയുടെ ഒന്നാം നിലയിലേക്ക് ചാടിക്കയറിയ പുലിയുടെ ആക്രമണത്തിൽ അഭിഭാഷകർക്കും പൊലീസുകാർക്കും അടക്കം പത്തോളം പേർക്ക് പരുക്കേറ്റു.
ഭയന്നോടിയ ചിലർ മുറികളിൽ കയറി വാതിലടച്ചു. ചില അഭിഭാഷകർ കയ്യിൽ കിട്ടിയ വടി കൊണ്ട് പുലിയെ അടിച്ചോടിക്കാനും ശ്രമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടിക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
English Summary: Leopard Enters Ghaziabad District Court Premises in Uttar Pradesh