രണ്ടാം ലോകമഹായുദ്ധ സമയത്ത് പോരിനിറങ്ങിയ ടാങ്കുകളായ ടൈഗർ, പാന്തർ എന്നിവ നശിപ്പിക്കപ്പെട്ട അതേ രീതിയിൽ ആധുനിക ലെപേഡ് ടാങ്കുകളും ഇല്ലാതാക്കുമെന്നു റഷ്യൻ ആഭ്യന്തര മന്ത്രി വ്ലാഡിമിർ കൊളോകോൾസേവ് പറഞ്ഞതും അടുത്തിടെയാണ്. യുദ്ധം മൂലമുണ്ടാകുന്ന മനുഷ്യനഷ്ടം, നാത്‌സി മഹത്വവൽക്കരണം, അഴിമതി തുടങ്ങിയവയെപ്പറ്റി യുക്രെയ്ന് ആശങ്കയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെയാണു ലെപേഡ്2 ടാങ്കുകൾ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് ജർമനി പ്രഖ്യാപിച്ചത്. 3–4 മാസത്തിനകം ആദ്യസെറ്റ് ടാങ്കുകൾ നൽകാനാകുമെന്നു പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കി. ഇതോടൊപ്പം, ലെപേഡ്2–ന്റെ മുൻഗാമിയായ ലെപേഡ്1 യുദ്ധ ടാങ്കുകൾ യുക്രെയ്നിലേക്കു കയറ്റുമതി ചെയ്യാനും അംഗീകാരം നൽകി. എന്തിനാണ് ലെപേഡ് വരുമ്പോൾ റഷ്യ പേടിക്കുന്നത്? ലെപേഡിന്റെ യുദ്ധവീര്യം എത്രത്തോളമുണ്ട്? റഷ്യ ഊറ്റം കൊള്ളുന്ന സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ചരിത്രമെന്താണ്?
HIGHLIGHTS
- എന്തുകൊണ്ടാണ്, ജർമൻ നിർമിത ലെപേഡ് ടാങ്കുകളെ റഷ്യ ഭയക്കുന്നത്?
- യുഎസ് യുക്രെയ്നിനു നൽകുന്ന അബ്രാംസ് ടാങ്കും യുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുമോ?
- റഷ്യ ഊറ്റം കൊള്ളുന്ന സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ചരിത്രമെന്താണ്?