തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരെ നടന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. വ്യാഴാഴ്ച നിയമസഭയിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ നടക്കും. രാവിലെ 8.15ന് എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് നടക്കുക. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബജറ്റെന്നും അതുകൊണ്ട് പ്രതിപക്ഷം സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഈ മാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകും.
English Summary: Opposition Protest against Fuel Cess