ADVERTISEMENT

ഈരാറ്റുപേട്ട ∙ സമീപത്തെ ഗ്രൗണ്ടിൽനിന്ന് റോഡിലേക്ക് ഉരുണ്ടുവന്ന ഫുട്ബോളിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്. ഈരാറ്റുപേട്ടയ്ക്ക് സമീപം പ്ലാശനാലിലാണ് അപകടം. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടിൽ നിത്യ, മാതൃസഹോദരിയുടെ മകൻ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ആദർശും നിത്യയും സ്കൂട്ടറിൽ വരുമ്പോൾ, റോഡിലേക്ക് അപ്രതീക്ഷിതമായി ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ് ഇരുവർക്കും പരിക്കേറ്റു. നിത്യയുടെ കൈകളും തോളും റോഡിലുരഞ്ഞു. 

സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലാരോ അടിച്ച പന്താണ് ഉയർന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിനു മറുവശത്തെ കെട്ടിടത്തിൽ ഇടിച്ച പന്ത്, തിരികെ റോഡിലേക്കുതന്നെ ഉരുണ്ടെത്തി. വളവു തിരിഞ്ഞെത്തിയ സ്കൂട്ടർ പന്തിലിടിക്കുകയായിരുന്നു. പ്രദേശവാസികളും പിന്നാലെ എത്തിയ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

English Summary: Scooter Accident Near Erattupetta, Two Persons Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com