ADVERTISEMENT

മുംബൈ ∙ അഹമ്മദാബാദ്– മുംബൈ ബുള്ളറ്റ് ട്രെയിൻ രാജ്യത്തിന്റെ സ്വപ്നപദ്ധതിയാണെന്നും അതിനു ദേശീയ പ്രധാന്യവും പൊതുതാൽപര്യവും ഉണ്ടെന്നും ബോംബെ ഹൈക്കോടതി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കെതിരെ ഗോദ്‌റെജ് ആൻഡ് ബോയ്സ് കമ്പനി നൽകിയ ഹർജി തള്ളിയാണു കോടതി നിലപാട് വ്യക്തമാക്കിയത്.

കൂട്ടായ താൽപര്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി, സ്വകാര്യ താൽപര്യത്തിനു മുകളിലാണെന്നു ജസ്റ്റിസ് ആർ.ഡി.ധനുക, എം.എം.സതയേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പദ്ധതിക്കായി മുംബൈ വിഖ്രോളി പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് ഹർജി നൽകിയത്. പൊതുതാൽപര്യമുള്ള, രാജ്യത്തിന്റെ സ്വപ്നപദ്ധതിക്ക് എതിരായുള്ള നീക്കത്തിനൊപ്പം നിൽക്കാനാകില്ലെന്നു കോടതി പറഞ്ഞു.

‘‘ഞങ്ങളുടെ വീക്ഷണത്തിൽ, ദേശീയ പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണു ബുള്ളറ്റ് ട്രെയിൻ. വലിയ വിഭാഗം ജനത്തിന് ഗുണഫലം ലഭിക്കും. രാജ്യത്തെ മെച്ചപ്പെടുത്തുന്ന മറ്റു നേട്ടങ്ങളും ഉണ്ടാകും’’– കോടതി അഭിപ്രായപ്പെട്ടു. 508.17 കി.മീ നീളമുള്ള മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 21 കി.മീ ദൂരം തുരങ്കത്തിലൂടെയാണ്. വിഖ്രോളിയിൽ ഗോദ്‌റെജിന്റെ കൈവശമുള്ള ഭൂമിയിലൂടെയാണ് തുരങ്കത്തിലേക്കുള്ള കവാടങ്ങളിലൊന്ന്. കമ്പനിയുടെ ഇടപെടലാണു പദ്ധതി വൈകിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.

English Summary: Bullet Train "Dream Project Of This Country": High Court Rejects Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com