ബെംഗളൂരു∙ പശു പറമ്പിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദലിത് യുവതിയെ ഉടമസ്ഥൻ ചെരുപ്പു കൊണ്ട് തല്ലിയതായി പരാതി. കർണാടകയിലെ കോപ്പൽ ജില്ലയിലുള്ള റാംപുരിലാണ് സംഭവം. ശോഭമ്മ എന്ന സ്ത്രീയുടെ പശു മേയ്യുന്നതിനിടെ അമരീഷ് കുമാർ എന്നയാളുടെ പറമ്പിൽ കയറി.
പശുവിനെ കൊണ്ടുവരുന്നതിനായി ശോഭമ്മ പറമ്പിൽ കയറിയപ്പോൾ ഉയർന്ന ജാതിക്കാരനായ അമരീഷ്, പശുവിനെ വീടിനു സമീപം കെട്ടിയിട്ടു. ഇതിനെ അഴിച്ചുകൊണ്ടുവരാനായി ശോഭമ്മ എത്തിയപ്പോൾ അമരീഷ് ചെരുപ്പൂരി അടിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
English Summary: Dalit woman beaten with slipper, abused by upper-caste man in Karnataka