കോഴിപ്പോര്: 10 രൂപയിൽ തുടങ്ങി; ഒടുവിൽ 4 കിലോ കോഴിക്ക് വില 34,000 രൂപ: വിഡിയോ

cock-auction-iritti
ലേലത്തിൽ പോയ കോഴി. (Screengrab: Manorama News)
SHARE

കണ്ണൂർ∙ ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ലേലത്തിൽ നാല് കിലോയുള്ള കോഴി വിറ്റുപോയത് 34,000 രൂപയ്ക്ക്. 10 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ് 34,000 രൂപയിൽ അവസാനിച്ചത്. ഉത്സവ പറമ്പിലെ ലേലത്തിൽ വീറും വാശിയും നിറഞ്ഞതോടെ പൂവൻകോഴിയുടെ വില കത്തിക്കയറുകയായിരുന്നു. 

Read Also: ‘ധീരയായ നിന്നോട് തീരാത്ത ആരാധന’: കുഞ്ഞനുജനെ കാത്ത 7 വയസ്സുകാരിയോട് ഡബ്ല്യുഎച്ച്ഒ മേധാവി – വിഡിയോ

ലേലം വിളി ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി. നിശ്ചയ സമയമായതോടെ റെക്കോർഡ് തുകയായ 34,000 രൂപയ്ക്ക് ടീം എളന്നർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവൻകോഴിയെ സ്വന്തമാക്കി.  മുൻവർഷങ്ങളിലും ഉയർന്ന വിലയ്ക്ക് ലേലം നടന്നിട്ടുണ്ടെങ്കിലും 34,000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്.

English Summary: Kannur iritti cock auction rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS