കൊല്ലം∙ കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി. മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് മരിച്ചത്. ആറുമാസമായി വേതനമില്ലാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു.
വേതനത്തിനായി അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെയാണ് ബിജുമോന്‍ ജീവനൊടുക്കിയത്. സംസ്ഥാനത്ത് 1714 പ്രേരക്മാര്‍ പ്രതിസന്ധിയിലാണെന്ന് അസോസിയേഷന്‍ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദേശവകുപ്പിന് കീഴിലാക്കിയയെങ്കിലും ഇത് നടപ്പാകാതെ വന്നതാണ് ശമ്പളം തടസപ്പെടാന്‍ കാരണം.
English Summary: Saksharta Prerak commits suicide in Kollam
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)