നികുതി കുറയ്ക്കാൻ വേണ്ടിയല്ല കൂട്ടിയതെന്ന് ബാലഗോപാൽ; ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

kn-balagopal-security-09
ധനമന്ത്രി കെ.എൻ. ബാലഗോപാൽ (ഇടത്), ധനമന്ത്രിയുടെ വാഹനം (വലത്)
SHARE

തിരുവനന്തപുരം∙ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. വലിയ സുരക്ഷയിലാണ് ബാലഗോപാൽ നിയമസഭയിലേക്കെത്തിയത്. സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.

കുറയ്ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ മനോരമ ന്യൂസിനോടു പറഞ്ഞു. കുറയ്ക്കാനാണെങ്കിൽ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്നു രൂപ കുറയ്ക്കാമായിരുന്നു. കൂട്ടിയത് ജനത്തിനു വേണ്ടിയാണ്. പ്രതിപക്ഷസമരം കാരണമല്ല കുറയ്ക്കാത്തത്. പ്രതിപക്ഷം കാര്യങ്ങൾ മനസ്സിലാക്കി സഹകരിക്കണം. ബജറ്റ് തീരുമാനത്തിനെതിരെ ഇങ്ങനെയുള്ള സമരം അസാധാരണമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം,  യുഡിഎഫ് എംഎൽഎമാർ ഇന്നു നിയസഭയിലേക്ക് നടന്നു പോയാണ് ഇന്ധന സെസിനെതിരെ പ്രതിഷേധിച്ചത്. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള ഉൾപ്പെടെ സസ്പെൻഡ് ചെയ്തു.

English Summary: Security of Finance Minister KN Balagopal Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS