എന്തുകൊണ്ട് നെഹ്‌റു എന്ന കുടുംബപ്പേര് കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല?: മോദി

PM Modi | Photo: ANI, Twitter
നരേന്ദ്ര മോദി (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂ‍ഡൽഹി ∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ കുടുംബത്തിലുള്ളവർ എന്തുകൊണ്ടാണ് ‘നെഹ്‌റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

‘‘സര്‍ക്കാര്‍ പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. ഏതാണ്ട് അറുനൂറോളം പദ്ധതികള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില പദ്ധതികളില്‍ നെഹ്‌റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിറളിപിടിക്കുന്നു. എന്നാല്‍ എനിക്ക് വളരെ ആശ്ചര്യം തോന്നുന്ന മറ്റൊരു കാര്യമുണ്ട്. ചിലപ്പോള്‍ നെഹ്‌റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ടുപോയെന്നു വരാം. പിന്നീടത് ശരിയാക്കാം.

അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും എന്തുകൊണ്ടാണ് നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്? എന്തിനാണ് നാണിക്കുന്നത്? ഇത്രയും വലിയ മഹദ്‌വ്യക്തിത്വത്തെ നിങ്ങള്‍ക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്’’ - പ്രധാനമന്ത്രി ചോദിച്ചു.

English Summary: "So Much About Nehru, Why Not Use His Surname?" PM's Dig At Gandhis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS