ADVERTISEMENT

ന്യൂഡൽഹി ∙ ചെറുകിട ലഹരിവില്‍പ്പനക്കാരുടെ പിന്നാലെ ഓടാതെ ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കറ്റുകളെ പിടികൂടാന്‍ തയാറാകണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍നിന്ന് കറപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ചാണ് പരാമര്‍ശം.

‘‘ചെറുകിട ലഹരിവില്‍പ്പനക്കാരെയും കര്‍ഷകരെയുമൊക്കെയാണ് നിങ്ങള്‍ എപ്പോഴും പിടികൂടുന്നത്. രാജ്യാന്തര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാന്‍ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാന്‍ ശ്രമിക്കൂ, ജനങ്ങളെ രക്ഷിക്കൂ’’– മധ്യപ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

English Summary: NDPS Act | 'Smalltime Peddlers Are Caught, Not The Real Culprits Running Drug Syndicates' : Supreme Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com