ADVERTISEMENT

തിരുവനന്തപുരം∙ പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കുന്നില്ലെന്ന് കിഫ്ബിക്കെതിരെ ഗുരുതര ആരോപണം. ബില്ലുകള്‍ പാസാക്കാന്‍ കിഫ്ബി തയ്യാറാകുന്നില്ലെന്നും എല്ലാവര്‍ക്കുമായി 200 കോടി രൂപയോളം നല്‍കാനുണ്ടെന്നും കരാറുകാര്‍ ആരോപിക്കുന്നു. ആത്മഹത്യയുടെ വക്കിലാണെന്നും പണം നല്‍കുന്നതിനായി കിഫ്ബി പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും കരാറുകാര്‍ പറയുന്നു.

Read Also: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന

ബിസിനസ് നിർത്തേണ്ട സാഹചര്യമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ കരാർ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. അനാവശ്യമായ തടസവാദമാണ് കിഫ്ബി ഉന്നയിക്കുന്നത്. മുൻപ് തന്ന പണം പോലും തിരിച്ചുപിടിക്കുന്ന സാഹചര്യം ചിലയിടത്ത് ഉണ്ടെന്ന് കരാറുകാർ ആരോപിക്കുന്നു. ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും ഇങ്ങനെ പോയാൽ സമരത്തിലേക്ക് കടക്കുമെന്നും കരാറുകാർ പറഞ്ഞു.

English Summary: Contractors against KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com