7 കിലോമീറ്ററിനിടെ 8 തവണ ഫോണിൽ സംസാരിച്ചു; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

private-bus-driver-using-mobile-phone-on-driving-1
മൊബൈൽ ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവർ ബസ് ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യം. (Screengrab: Manorama News)
SHARE

കോഴിക്കോട്∙ ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവർ സുമേഷിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും അയയ്ക്കും. ഫറോക്ക് ജോയിന്റ് ആർടിഒയുടേതാണ് നടപടി.

ഡ്രൈവിങ്ങിനിടെ സുമേഷ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിന്റെ മുൻസീറ്റിൽ ഇരുന്ന യാത്രക്കാരി പകർത്തിയ ദൃശ്യങ്ങളാണു പുറത്തുവന്നത്. ഏഴു കിലോമീറ്ററിനിടെ എട്ടു തവണയാണു സുമേഷ് മൊബൈൽ ഫോണിൽ സംസാരിച്ചത്. വാട്സാപ്പിൽ സന്ദേശം അയയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഗുരുതര നിയമലംഘനത്തിനു 2000 രൂപ പിഴയും ഈടാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോളിങ് വിഭാഗം അന്നു തന്നെ പിഴ ചുമത്തിയെന്നു കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണർ പറഞ്ഞു.

English Summary: Kozhikode: Driving Licence of Bus Driver Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS