ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കെ, കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ. 49ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലണ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുക പൂർണമായും അ‌നുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ കേരളത്തിന്റെ വിഹിതമാണ് 780 കോടി രൂപ. 

മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രം നൽകാനുള്ളത്– 2,102 കോടി രൂപ. തൊട്ടുപിന്നിലുള്ള കർണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തർപ്രദേശിന് 1,215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക നൽകാനുള്ളത് പുതുച്ചേരിക്കാണ്– 73 കോടി  രൂപ. 

2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു. അതേസമയം, കേരളം അടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതില്‍ തീരുമാനമായില്ല.

English Summary: Kerala is set to receive Rs 780 crore as GST compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com