ADVERTISEMENT

കോഴിക്കോട് ∙ ഒൻപതാം ക്ലാസുകാരിയെ ലഹരിക്കെണിയിൽ പെടുത്തിയവരില്‍ മൂന്നുപേര്‍ ലഹരിക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ്. മറ്റു വിദ്യാര്‍ഥിനികളെ ലഹരി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്നും എസിപി കെ.സുദര്‍ശന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. അന്വേഷണത്തിനായി നാര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 

ഇൻസ്റ്റഗ്രാമിൽ റോയൽ ഡ്രഗ്സെന്ന ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു 14 വയസ്സുകാരി ഉള്‍പ്പെടെയുള്ളവരെ ലഹരി സംഘം വലയിലാക്കിയത്. പത്തംഗ സംഘമാണു പിന്നിലുള്ളതെന്നു പൊലീസ് പറയുന്നു. ഒൻപതാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചേർത്ത അയൽവാസിയായ യുവാവാണു മറ്റുള്ളവരെയും എത്തിച്ചത്.

Read Also: ബൈഡൻ അപ്രതീക്ഷിതമായി യുക്രെയ്നിൽ; ‘കീവ് ഇന്നും നിവർന്നു നിൽക്കുന്നു, ജനാധിപത്യവും’

സ്കൂളിനു പുറത്താണു പെണ്‍കുട്ടി ലഹരി വിറ്റിരുന്നത്. ബെംഗളൂരുവില്‍നിന്നു ലഹരി നാട്ടിലെത്തിച്ചു വില്‍പന നടത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി സമ്മതിച്ചു. 10 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ഉൾപ്പെടെ ലഭിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ആദ്യം സൗജന്യമായി നല്‍കി കുട്ടികളെ ലഹരിക്ക് അടിമയാക്കിയശേഷം പിന്നീട് ക്യാരിയര്‍മാർ ആക്കുകയായിരുന്നു എന്നാണു നിഗമനം.

English Summary: School student trapped in Royal drug mafia chain at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com