ജോലി ഒഴിവ് 6,000; അപേക്ഷിച്ചത് ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെ 12 ലക്ഷം

unemployment
പ്രതീകാത്മക ചിത്രം
SHARE

ഭോപാൽ∙ മധ്യപ്രദേശിൽ റവന്യു വകുപ്പിലെ 6,000 ജോലി ഒഴിവിലേക്ക് അപേക്ഷ നൽകിയത് 12 ലക്ഷം ഉദ്യോഗാർഥികൾ. ഡോക്ടറേറ്റും എംബിഎയും എൻജിനീയറിങ് ബിരുദവുമുൾപ്പെടെയുള്ളവരാണ് ജോലിക്കായി അപേക്ഷിച്ചത്. ബിരുദം യോഗ്യതയായ ലാൻഡ് റവന്യു വിഭാഗത്തിലെ പട്‌വാരി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 15ന് രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്.

2017–18 വർഷത്തിലാണ് അവസാനമായി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. 12.79 ലക്ഷം പേർ അപേക്ഷ നൽകിയതിൽ 1000 ഡോക്ടർ, 85,000 എൻജിനീയർ, 1 ലക്ഷം എംബിഎ ബിരുദധാരികൾ, 1.8 ലക്ഷം ബിരുദാനന്തര ബിരുദധാരികളുമുണ്ട്. 

തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. തിങ്ക് ടാങ്ക് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ ജനുവരിയിലെ കണക്ക് പ്രകാരം 1.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാൽ പട്‌വാരി തസ്തികയിലേക്ക് ഇത്രയും അധികം ആളുകൾ അപേക്ഷിച്ചത് സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന ആശങ്ക വർധിപ്പിക്കുകയാണ്.

ഉദ്യോഗാർഥികളിൽ പലരും പ്രായപരിധി കഴിയാറായവരുമാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. നിരവധി തസ്തികളിൽ നിയമനം നടത്തുകയാണെന്നും കൂടുതൽ അവസരങ്ങളും തസ്തികകളും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.                             

English Summary: 12 lakh candidates for 6,000 land official Jobs in Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA