ADVERTISEMENT

കൊച്ചി ∙ മുണ്ടംവേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്. റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളാണ് അപകടമുണ്ടാക്കിയത്. കഴുത്തിന് ചുറ്റുമുള്ള മുറിവും നീരും മൂലം കുട്ടിക്ക് സംസാരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം നഗരത്തിലൂടെ സഞ്ചരിക്കവെ കഴുത്തില്‍ കേബിള്‍ കുരുങ്ങി റോഡില്‍ തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികനു ഗുരുതര പരുക്കേറ്റിരുന്നു. അഭിഭാഷകനായ കുര്യന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

Read Also: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു...

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ചെറുവിരലനക്കാതെ കൊച്ചി കോര്‍പറേഷൻ നിസ്സംഗത തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കാല്‍നട യാത്രക്കാരുടെ കഴുത്തില്‍ കുരുക്കിടാന്‍ പാകത്തില്‍ കേബിളുകളുണ്ട്. പൊട്ടിവീണ കേബിളുകള്‍ റോഡരികിലെ പരസ്യബോര്‍ഡുകളില്‍ കുരുക്കി വയ്ക്കുകയാണു പലപ്പോഴും ചെയ്യുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കും അധികൃതർ പുല്ലുവിലയാണു നൽകുന്നത്.

English Summary: Student injured after cable tangled around neck at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com