ADVERTISEMENT

കൊച്ചി ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്. ചിന്ത ജെറോം, റിസോര്‍ട്ട് ഉടമ എന്നിവരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ ഹര്‍ജി. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾതന്നെ വിഷ്ണുവിന് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിരുന്നു. ഇന്നു വരെയായിരുന്നു ആ ഉത്തരവ്. യുവജന കമ്മിഷൻ അധ്യക്ഷയായ ചിന്ത ജെറോം ആഡംബര റിസോർട്ടിൽ താമസിക്കുന്നതിനായി 38 ലക്ഷം രൂപ ചെലവാക്കി. ഈ തുക എവിടെനിന്നു ലഭിച്ചു? അതിന്റെ സ്രോതസ്സ് അന്വേഷണിക്കണം എന്നിവ ചൂണ്ടിക്കാട്ടി വിഷ്ണു വിജിലൻസിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി നൽകിയതിനു പിന്നാലെ തനിക്കുനേരെ വലിയ രീതിയിൽ ഭീഷണിയുണ്ടെന്നായിരുന്നു വിഷ്ണു ചൂണ്ടിക്കാട്ടിയത്. ‌‌

റിസോർട്ട് ഉടമ, ചിന്ത ജെറോം എന്നിവരിൽനിന്നും തനിക്ക് ഭീഷണിയുണ്ടെന്നും വിഷ്ണു അറിയിച്ചു. ഇതിനു പുറമേ ഇവരുടെ നിർദേശപ്രകാരം പാർട്ടിപ്രവർത്തകർ മർദിച്ചു എന്നും പറഞ്ഞിരുന്നു. തുടർന്നാണ് തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് വിഷ്ണു അറിയിച്ചത്. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ഇന്നു വരെ സംരക്ഷണം നൽകാനായി കൊട്ടിയം എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഇന്നാണ് ഹർജി വിശദമായി പരിഗണിച്ചത്. വിഷ്ണുവിന് ഭീഷണി നിലനിൽ‌ക്കുന്നിടത്തോളം കാലം സംരക്ഷണം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. കൊല്ലം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം. 

English Summary: Complaint against Chintha Jerome: HC orders to give protection to youth congress leader

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com