ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ആയിരത്തിലധികം സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിനു നേരെയാണെന്നും ഇത് ക്രൂരമാണെന്നും ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു. വീണ്ടും രാജ്യം ആളിക്കത്താൻ ആഗ്രഹിക്കുകയാണോയെന്ന് ഹർജിക്കാരനോട് സുപ്രീംകോടതി ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു. നിലവിൽ രാജ്യം നിരവധി പ്രശ്നങ്ങൾ നേരിടുകയാണെന്നും കോടതി പറഞ്ഞു.

ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മിഷനെ വയ്ക്കണമെന്നാണ് അശ്വനിയുടെ ആവശ്യം.

Read Also: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്കു ശ്രമിച്ച മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു

എല്ലാം സ്വീകരിക്കുന്ന ജീവിതരീതിയാണ് ഹിന്ദു സംസ്കാരത്തിന്റേത്. കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റ് മതസ്ഥർക്ക് ആരാധനാലയങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ട്. ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് രീതിയാണോ ഹർജിക്കാരൻ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലിൽ കഴിയാൻ ഇനി പറ്റില്ല. സമൂഹത്തിനെ നശിപ്പിക്കുന്ന ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുത്. ഹൈന്ദവതയുടെ മഹത്വം മനസ്സിലാക്കാൻ ശ്രമിക്കണം. കോടതിയുടെ തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസ്സിലാകുമെന്നും സുപ്രീംകോടതി പറഞ്ഞു.

English Summary: Supreme Court Dismisses PIL for establishment of renaming commission to restore original names of ancient religious cultural places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com