ADVERTISEMENT

ന്യൂഡൽഹി∙ പാചകവാതക വിലയിൽ വൻ വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. 

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിനു മുൻപ് വില കൂട്ടിയത്. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്. 

English Summary: Domestic LPG prices Hiked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com