സൗകര്യങ്ങളില്ലാത്ത കേരളത്തിലേക്ക് കേന്ദ്രം എങ്ങനെ വന്ദേ ഭാരത് ഓടിക്കും? അലംഭാവമേറെ, അവഗണനയും

Mail This Article
വന്ദേ ഭാരത് കേരളത്തിലേക്ക് വരുമോ? കുറച്ചു കാലമായി വിവാദങ്ങളുടെ പാളത്തിലൂടെയാണ് കേരളത്തിന്റെ വന്ദേഭാരത് ഓടുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരത് അനുവദിച്ചെങ്കിലും കേരളത്തിലേക്കുള്ള പാളത്തിൽ കൊടി ചുവപ്പു തന്നെ. കേരളത്തിന് ട്രെയിൻ അനുവദിക്കുമെന്ന് അടുത്തിടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നെങ്കിലും, വന്ദേഭാരത് ലഭിക്കാത്തതിനു പിന്നിലെ കാരണങ്ങളുടെ പേരിൽ കേന്ദ്രവും കേരളവും മറ്റു രാഷ്ട്രീയ പാർട്ടികളും തർക്കങ്ങളുടെ തിരക്കിലാണ്. വന്ദേ ഭാരതിനും കൂടുതൽ ട്രെയിനുകൾക്കും വേണ്ടിയുള്ള മുറവിളികൾ തുടരുമ്പോൾ കിട്ടിയ ട്രെയിനുകൾ കേരളം നഷ്ടപ്പെടുത്തുകയാണെന്ന് എത്ര പേർക്കറിയാം. അതാണ് സത്യം. സൗകര്യക്കുറവെന്നാണ് വ്യാഖ്യാനം. ആ പേരിൽ തുടർച്ചയായി ട്രെയിനുകൾ കേരളം.നഷ്ടപ്പെടുത്തി. ഇവയെല്ലാം കേരളത്തിന് അർഹതപ്പെട്ട ട്രെയിനുകളുമായിരുന്നു. കാരണങ്ങളും ന്യായീകരണങ്ങളും പലതാണ്. കാരണങ്ങൾ എന്തുതന്നെ ആണെങ്കിലും നഷ്ടം യാത്രക്കാരനും. അതിലേറെ നിരാശാജനകം, തുടർച്ചയായി ട്രെയിനുകൾ നഷ്ടപ്പെട്ടെങ്കിലും അവയുടെ കാരണങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ ഇല്ലെന്നതാണ്. അതിനർഥം എന്താണ്? ഇനിയും ട്രെയിനുകൾ കേരളത്തിനു നഷ്ടപ്പെടും. അടുത്ത കാലത്ത് കേരളത്തിന് നഷ്ടപ്പെട്ട ട്രെയിനുകൾ ഏതെല്ലാമാണ്? അവ നോക്കിയാൽത്തന്നെ നഷ്ടത്തിന്റെ ആഴം മനസ്സിലാകും. അതേസമയം അതിനായി റെയിൽവേ നിരത്തുന്ന കാരണങ്ങൾ അതിലേറെ വിചിത്രവുമാണ്. ഒരു ചോദ്യം മാത്രം ബാക്കി. അവഗണനയുടെയും അലംഭാവത്തിന്റെയും ഇരട്ടവരിപ്പാതയിൽനിന്ന് കേരളത്തിന് എന്നു ലഭിക്കും മോചനം? കേരളത്തിന്റെ റെയിൽവേ വികസനത്തിന് ചുവപ്പുകൊടി കാട്ടുന്നത് ആരാണ്? വിശദമായി പരിശോധിക്കാം...