ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിൽ സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോഴുള്ള തൊഴിൽ സാധ്യത സംബന്ധിച്ച് നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത വലുതാണെന്നും പദ്ധതി അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ട്രാൻഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖമായി വിഴിഞ്ഞത്തിനു മാറാൻ കഴിയും. സമുദ്രഗതാഗതത്തിലെ 30–40 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. 

ലോകത്ത് പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളർന്നുവന്നത് തുറമുഖങ്ങളോട് ചേർന്നാണ്. വിഴിഞ്ഞത്തിനു സമീപമായി വാണിജ്യകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി വ്യാവസായിക ഇടനാഴി വരും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ പങ്കാളികളാക്കി ജനവാസകേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ലോജിസ്റ്റിക് സെന്ററുകളും നിർമിക്കും. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ 67 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Construction of Vizhinjam port will be finished soon, first ship to arrive by September: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com