ADVERTISEMENT

‘‘ഇയ്യിടെയായി നിന്റെ കുറുമ്പ് അൽപം കൂടുന്നുണ്ട്’’– വരവേൽപ്പ് സിനിമയിൽ ബസ് മുതലാളിയായ മോഹൻലാൽ ദേഷ്യം കടിച്ചമർത്തി, മുഖത്ത് ചിരിവരുത്തി, ഡ്രൈവറായ ഇന്നസെന്റിനോട് പറയാതെ പറയുന്ന ഈ ഡയലോഗ്പോലെയാണ് അടുത്ത കാലത്ത് യൂത്ത് കോൺഗ്രസും കെഎസ്‌യുവും ഉൾപ്പെടെ കേരള പൊലീസിനോട് പറയുന്നത് – ‘‘ഇയ്യിടെയായി നിങ്ങളുടെ കരുതൽ അൽപം കൂടുന്നുണ്ട്’’. വെറും കരുതലല്ല ഒപ്പം ഒരു തടങ്കലുകൂടിയുണ്ട് – കരുതൽ തടങ്കൽ. മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയെങ്കിലും സന്ദർശിക്കാൻ തീരുമാനിച്ചാൽ ആ പരിസരത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിന്റെ കരുതലിന് പാത്രമാകുന്നതാണ് അടുത്ത കാലത്തെ ട്രെൻഡ്. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് കോഴിക്കാടാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിനു മുൻപേതന്നെ കോൺഗ്രസിന്റെ യുവജന സംഘടനാ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. എന്നിട്ടും കരിങ്കൊടി പ്രയോഗത്തിനു കുറവൊന്നുമുണ്ടായില്ലെന്നു മാത്രം. അഞ്ചിടത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരുതൽ തടങ്കലിലായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു കോഴിക്കോട് ജില്ലാ നേതാക്കളെ ഒടുവിൽ ഡിസിസി പ്രസിഡന്റ് എത്തിയാണ് പൊലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്. കരിങ്കൊടി മാത്രമല്ല, കറുത്ത മാസ്കും വസ്ത്രവും വരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഒഴിവാക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. ഈ കറുപ്പു വിരോധവും കരുതൽ തടങ്കലും ചർച്ചയാകുമ്പോൾ സിപിഎം ഓർത്തിരിക്കേണ്ട ഒരു കേസുണ്ട്. എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ആ കേസ് കരുതൽ തടങ്കൽ സംബന്ധിച്ച വലിയൊരു ഓർമപ്പെടുത്തലാണ്. ആ കേസിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് സുപ്രീം കോടതിയുടെ നിർണായകമായ മറ്റൊരു വിധി. അതിൽ ഉൾപ്പെട്ടത് ബിജെപി നേതാവ് മേനകാ ഗാന്ധിയും. എന്താണ് ഈ കേസുകൾ? ഇവയെങ്ങനെയാണ് കരുതൽ തടങ്കലുമായും സിപിഎമ്മുമായും ബന്ധപ്പെട്ടിരിക്കുന്നത്? കരുതൽ തടങ്കൽ ട്രെൻഡായി മാറിയ കാലത്ത് ചരിത്രത്തിന്റെ കൈപിടിച്ച് ഒരു വിശകലനം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com