ADVERTISEMENT

ന്യൂഡൽഹി∙ ഉഭയകക്ഷി വ്യാപാരത്തിന് ഇനി യുഎസ് കറൻസിയായ ഡോളർ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യൻ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവിൽ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ചു ചർച്ച ചെയ്തു.

ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദർ എന്നിവർ ചർച്ച നടത്തിയിരുന്നു. ഉടൻതന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.

രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോൾ കൺവേർഷൻ റേറ്റിലും മറ്റും വരുന്ന കുറവ് ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കും. നിലവിൽ യുഎസ് ഡോളറിൽ വ്യാപാരം നടത്തി പിന്നീടത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റണം.

English Summary: India and Bangladesh chuck the dollar, to settle trade in Rupee-Taka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com