ADVERTISEMENT

മൻസ∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസവാലയുടെ പിതാവിനു ഭീഷണി ഇമെയിൽ അയച്ച സംഭവത്തിൽ പതിനാലുകാരൻ പിടിയിൽ. മൂസവാലയുടെ മാതാപിതാക്കൾ ചണ്ഡിഗഡിലെ വിധാൻ സഭയുടെ മുൻപിൽ ധർണ ആരംഭിച്ച് മണിക്കൂറുകൾക്കകമാണു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരനെ പിടിച്ചതായി മൻസ പൊലീസ് അറിയിച്ചത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നു മാതാപിതാക്കളായ ബൽകൗർ സിങ് സിദ്ധുവും ചരൺ കൗറും ആരോപിച്ചിരുന്നു.

ഫെബ്രുവരി 18, 24, 26, 27 തീയതികളിലാണു ബൽകൗർ സിദ്ധുവിന് ഭീഷണി ഇമെയിൽ ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പതിനാലുകാരനെ കണ്ടെത്തിയത്. സ്വന്തം അക്കൗണ്ട് വഴിയായിരുന്നു കുട്ടി ഭീഷണി സന്ദേശം അയച്ചത്. ജുവൈനൽ ബോർഡിനു മുന്നിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണം നടത്തും.

പത്താം ക്ലാസ് വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. കുട്ടിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. എന്തിനാണ് മൂസവാലയുടെ പിതാവിന് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

English Summary: Rajasthan boy caught for sending threatening emails to Sidhu Moosewala’s father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com