ADVERTISEMENT

ന്യൂഡൽഹി ∙ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി, കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ പിതാവ് രംഗത്ത്. മകനു നീതി തേടി പ്രതിഷേധിക്കുന്ന തനിക്കുനേരെ പലതവണ വധഭീഷണിയുണ്ടായെന്ന് സിദ്ദുവിന്റെ പിതാവ് ബാൽക്കൂർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഏപ്രിൽ 25നകം കൊലപ്പെടുത്തുമെന്നാണ് ഭീഷണി. പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ പിൻവലിക്കണമെന്നും ബാൽക്കൂർ സിങ് ആവശ്യപ്പെട്ടു.

സിദ്ദു മൂസെവാലയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് പിതാവും മറ്റു കുടുംബാംഗങ്ങളും പഞ്ചാബ് നിയമസഭാ മന്ദിരത്തിനു മുൻപിൽ പ്രതിഷേധിക്കുകയാണ്.

English Summary: Sidhu Moose Wala s father alleged that he threatened and will be killed before April 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com