‘ചിലര്‍ സ്വയം ദൈവമാണെന്ന് വിചാരിച്ച് മാര്‍ഗ തടസം ഉണ്ടാക്കുന്നു; ആര്‍ക്കും തടയാനാകില്ല’
Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെയും ജയില്‍വാസത്തെയും ഹൈന്ദവ പുരാണത്തിലെ ഹിരണ്യകശ്യപ് – പ്രഹ്ലാദ് കഥയോട് ഉപമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഹിരണ്യകശ്യപ് സ്വയം ദൈവമായി കണ്ട ആളാണന്നും എന്നാല്‍ അയാള്‍ക്ക് ഒരിക്കലും നല്ലവനായിരുന്ന പ്രഹ്ലാദിനെ തോല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ഇന്നും ചിലര്‍ അതുപോലെ സ്വയം ദൈവമാണെന്ന് വിചാരിച്ച്, പ്രഹ്ലാദിനെപ്പോലെ നന്മ ചെയ്യുന്നവര്‍ക്ക് മാര്‍ഗ തടസം ഉണ്ടാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
സിസോദിയയുടെ അറസ്റ്റിനു പിന്നാലെ, ‘രാമന്‍ വനവാസത്തിന് പോയപ്പോള്‍ ഭരതന്‍ രാജ്യം നോക്കി നടത്തിയത് പോലെ തങ്ങള്‍ കാര്യങ്ങള്‍ നടത്തുമെന്ന്’ പുതിയതായി മന്ത്രിയായി ചുമതലയേറ്റ സൗരഭ് ഭരദ്വാജ് നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുരാണകഥകളോട് ഉപമിച്ച് കേജ്‌രിവാളിന്റെയും പ്രതികരണം.
English Summary: Kejriwal refers to Sisodia as mythological character Prahlad, says he can't be stopped