ADVERTISEMENT

മുംബൈ∙ എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിക്കുകയും മറ്റു യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാര്‍ച്ച് 11ന് വിമാനം പറക്കുന്നതിനിടെ അസൗകര്യം ഉണ്ടാക്കിയതിന് യുഎസ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ രമാകാന്ത് (37) എന്ന ആള്‍ക്കെതിരെ മുംബൈ ഷഹര്‍ പൊലീസാണ് കേസെടുത്തത്.

രമാകാന്ത് വിമാനത്തിന്റെ ശുചിമുറിയില്‍ കയറിയതിനു പിന്നാലെ ഫയര്‍ അലാറം ശബ്ദിച്ചു. ജീവനക്കാര്‍ എത്തുമ്പോള്‍ രമാകാന്തിന്റെ കൈയില്‍ സിഗരറ്റുണ്ടായിരുന്നു. ഉടന്‍ തന്നെ രമാകാന്തിന്റെ കൈയില്‍നിന്ന് സിഗരറ്റ് വാങ്ങിക്കളഞ്ഞു. ഇതോടെ ഇയാള്‍ ജീവനക്കാര്‍ക്കു നേരെ ദേഷ്യപ്പെട്ട് ആക്രോശിക്കാന്‍ തുടങ്ങി. എല്ലാവരും ചേര്‍ന്ന് ഇയാളെ ഒരു വിധത്തില്‍ സീറ്റിലെത്തിച്ചു.

എന്നാല്‍ കുറച്ചുസമയത്തിനു ശേഷം രമാകാന്ത് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാരെല്ലാം ഭയചകിതരായി. ആരും പറഞ്ഞിട്ടു കേള്‍ക്കാതായതോടെ ജീവനക്കാര്‍ ചേര്‍ന്ന് സീറ്റില്‍ ഇരുത്തി ഇയാളുടെ കൈകാലുകള്‍ കെട്ടി. എന്നിട്ടും കലിയടങ്ങാതെ തലയിട്ട് ഇടിക്കാന്‍ തുടങ്ങി. യാത്രക്കാരനായ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ബാഗില്‍ മരുന്നുകളുണ്ടെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ബാഗില്‍ ഇ-സിഗരറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.

വിമാനം ഇറങ്ങിയ ശേഷം രമാകാന്തിനെ പൊലീസിനു കൈമാറി. ഇയാള്‍ക്ക് യുഎസ് പാര്‍സ്‌പോര്‍ട്ടാണുള്ളതെന്നു പൊലീസ് അറിയിച്ചു. മാനസിക പ്രശ്‌നമാണോ മദ്യപിച്ചതാണോ എന്നറിയാന്‍ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

English Summary: Man Smokes On Air India's London-Mumbai Flight, Argues When Caught: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com